ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രൂശിൻ സ്നേഹം (Krushin Sneham) ലൈവ് ക്രിസ്തീയ സംഗീതോത്സവം ഞായറാഴ്ച ഫിലഡൽഫിയയിൽ നടക്കും.
വൈകുന്നേരം 5.30ന് Philadelphia India Christian Assemblyയിൽ നടക്കുന്ന പരിപാടിയുടെ വേദി 455 Tomlinson Road, Philadelphia, PA 19116 ആണ്.
പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ജോൺസ് പുരയിടം (ന്യൂജഴ്സി), മുൻ വിശ്വവാണി റേഡിയോ ലീഡ് ഗായിക ഷീബ ജോർജ് (ഫ്ലോറിഡ), ഗാനരചയിതാവും സംഗീത സംവിധായകനുമായ സാംസൺ (Samson Heavenly Beats) എന്നിവർ സംഗീതസായാഹ്നത്തിന് നേതൃത്വം നൽകും.
Jincy, Sabu Varghese, Jeslin, Helda, Shibu, Manju, Jessica എന്നിവരും ഗാനങ്ങൾ ആലപിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന പരിപാടിയിൽ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലെ തെരഞ്ഞെടുത്ത ക്രിസ്തീയ ഗാനങ്ങളും പ്രത്യേക സംഗീതാവിഷ്കാരങ്ങളും അവതരിപ്പിക്കും.
Jack Biju (കീബോർഡ്), Sumit Sam (ഗിറ്റാർ), Sion Sujoy (ഗിറ്റാർ), Rubin Eliaz (ബേസ് ഗിറ്റാർ), Shon Biju (ഡ്രംസ്) എന്നിവരടങ്ങുന്ന സംഗീതസംഘം ഗാനങ്ങൾക്ക് അകമ്പടിയൊരുക്കും. Prayer Mount Mediaയാണ് പരിപാടിയുടെ മീഡിയ പാർട്ണർ.
Global Travel Experts, M&J Printing, Zindak Investment & Real Estate, Keystone Tax Services, Inc., Agape Music, Justin Varghese Realty എന്നിവരാണ് പ്രധാന സ്പോൺസർമാർ.
ക്രിസ്തീയ സംഗീതത്തിലൂടെ ആത്മീയ നവോന്മേഷവും അനുഗ്രഹാനുഭവവും പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഫിലഡൽഫിയയിലെയും സമീപ സംസ്ഥാനങ്ങളിലെയും സംഗീതാസ്വാദകരെയും വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് റിജ ഷിബു, ഡോ. ജോർജ് മാത്യു, ഡോ. തോമസ് കിടങ്ങലിൽ, കൊച്ചു കോശി, സൂസൻ സാംസൺ എന്നിവരുമായി ബന്ധപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക്: Rija Shibu – +1 (516) 312-4948, Dr. George Mathew – +1 (732) 589-6594, Dr. Thomas Kidangalil – +1 (516) 978-7308, Kochu Koshi – +1 (215) 910-0516, Susan Samson – +1 (267) 469-1892.